KOYILANDY DIARY

The Perfect News Portal

ഫാത്തിമ ലത്തീഫിന്‍റെ മരണം; എന്തുകൊണ്ട് സി.ബി.സി.ഐ.ഡിക്ക് വിടുന്നില്ലെന്ന് കോടതി

മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ലോക് താന്ത്രിക് ദള്‍ നല്‍കിയ ഹരജി പരിഗണിക്കവെയായായിരുന്നു കോടതിയുടെ നിരീക്ഷണം.

2006ന് ശേഷം ഐ.ഐ.ടിയില്‍ നടന്ന ആത്മഹത്യകളെ കുറിച്ച്‌ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു ഹരജി. നിലവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *