KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു

കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക്(45) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഗുരു,കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉസ്താദ്, പ്രണയനിലാവ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രങ്ങളിലായി 69തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവിക. പിന്നണി ഗായിക സുജാത ബന്ധുവാണ്.

Share news
error: Content is protected !!