KOYILANDY DIARY

The Perfect News Portal

കേരള പ്രവാസി സംഘം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി:  പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം നേതൃത്വത്തിൽ പ്രവാസികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ടൗൺ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്ക് ലോക കേരളസഭ അംഗവും പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ടുമായ പി.കെ. കബീർ സലാല നേതൃത്വം നൽകി.

രണ്ട് ലക്ഷം പേരെ ക്വോറൻ്റൈനിൽ പ്രവേശിപ്പിക്കാൻ സൌകര്യം ഒരുക്കി മാതൃക കാട്ടിയ കേരള സർക്കാർ നിരവധി തവണ പ്രധാനമന്ത്രിയുമായി സംസാരിച്ചിട്ടും ചിറ്റമ്മ നയം സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യമാകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വാതിൽ കൊട്ടിയടയ്ക്കുന്ന ഈ നയം അടിന്തരമായി തിരുത്തി പ്രവാസികളെ ജന്മനാട്ടിൽ തിരിച്ചെത്തിക്കണമെന്ന് കബീർ സലാല പറഞ്ഞു. 

മദ്രസ അധ്യാപക ക്ഷേമനിധി അംഗം ഹാരിസ് ബാഫഖി തങ്ങൾ, ടൗൺ മേഖലാ പ്രസിഡണ്ട ഹുസൈൻ കോയ, രാഗം മുഹമ്മദാലി, ഹംസ കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *