KOYILANDY DIARY

The Perfect News Portal

പ്രധാനമന്ത്രി കോഴിക്കോട്ട്; പൊലീസിന്റെ ട്രയല്‍ റണ്‍ ഇന്ന്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് പൊലീസ് നടത്തുന്ന ട്രയല്‍ റണ്‍ ഇന്ന് കോഴിക്കോട് നഗരത്തില്‍. വൈകീട്ട് നാലര മുതല്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലൂടെയാണ് ട്രയല്‍ റണ്‍. ഇതിന്റെ ഭാഗമായി ഉച്ചക്കു മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ ഉച്ചക്ക് ശേഷം മൂന്നു മണിക്കാണ് പ്രധാനമന്ത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക. ഇതോടനുബന്ധിച്ച്‌ ഉച്ചക്ക് ഒന്നര മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും. കൂടാതെ 25ന് രാവിലെ ഏഴു മുതല്‍ പത്തു വരെയും വൈകുന്നേരം നാലു മുതല്‍ ഏഴര വരെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *