KOYILANDY DIARY

The Perfect News Portal

പ്രണയാഭ്യര്‍ത്ഥന നിരസിച്ചുവെന്ന് ആരോപിച്ച്‌ 22 കാരിയെ പട്ടാപ്പകല്‍ തീകൊളുത്തി

ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചുവെന്ന് ആരോപിച്ച്‌ 22 കാരിയെ പട്ടാപ്പകല്‍ തീകൊളുത്തി. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം. ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അലൂമിനിയം വാതിലുകള്‍ നിര്‍മ്മിക്കുന്ന കമ്ബനിയില്‍ ജോലി ചെയ്യുന്ന സന്ധ്യാ റാണിയെയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷമായി യുവതിയുടെ പിറകെ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കുന്ന കാര്‍ത്തിക് എന്നയാളാണ് അക്രമത്തിന് പിന്നില്‍. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്ബോള്‍ യുവതിയുടെ അടുത്തെത്തിയ യുവാവ് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി.

എന്നാല്‍ കാര്‍ത്തികുമായുള്ള പ്രണയബന്ധം തന്റെ കുടുംബം അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. സന്ധ്യയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച്‌ തന്നെയാണ് കാര്‍ത്തിക് വന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Advertisements

സംഭവം കണ്ട് നിന്ന നാട്ടുകാരാണ് തീ കെടുത്തിയ ശേഷം യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാര്‍ത്തികിനെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *