KOYILANDY DIARY

The Perfect News Portal

പോഷന്‍ ട്രോക്കര്‍; അങ്കണ്‍വാടി വര്‍ക്കേഴ്‌സ് പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: പോഷന്‍ ട്രോക്കര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അങ്കണ്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പദ്ധതി നടപ്പലാക്കാന്‍ മതിയായ സമയവും സൗകര്യവും അനുവദിക്കുക, 2021 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമങ്ങള്‍ നടപ്പിലാക്കുന്ന ഐ.സി.ഡി.എസ്‌നെ പദ്ധതിയുടെ ഭാഗമായി അടുക്കള തോട്ടമുണ്ടാക്കുന്നത് അടിച്ചേല്‍പ്പിക്കാതിരിക്കുക, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ അങ്കണ്‍വാടി ജീവനക്കാരോട് അടിച്ചേല്‍പ്പിക്കല്‍ നയം സ്വീകരിക്കാതിരിക്കുക, നിലവില്‍ ഒഴിവുള്ള ഹെല്‍പ്പര്‍മാരുടെ നിയമനം ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.

പന്തലായനി പ്രൊജക്റ്റ് ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ മു എം.എല്‍.എ.യും സിഐടിയു നേതാവുമായ കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു. വി.പി. പ്രേമ അധ്യക്ഷത വഹിച്ചു. പ്രസീത. എ.എന്‍. വിജയലക്ഷ്മി, വിജിത്ര എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *