KOYILANDY DIARY

The Perfect News Portal

പോക്സോ നിയമം – മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ചൂഷണ കേസുകള്‍ (പോക്സോ) സംബന്ധിച്ച കോടതികള്‍ പ്രഖ്യാപിക്കുന്ന ശിക്ഷാ വിധികള്‍ പൊതു സമൂഹത്തിന് മുന്നിലെത്തിച്ച്‌ ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിന് മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കണമെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ എജ്യുക്കേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ പദ്ധതിയുടെ ഭാഗമായി പോക്സോ നിയമം സംബന്ധിച്ച്‌ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പോക്സോ നിയമം-മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജഡ്ജി.

പോക്സോ കേസുകള്‍ സംബന്ധിച്ച്‌ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്ബോള്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡണ്ട് ടിഎ ഷാഫി അധ്യക്ഷത വഹിച്ചു. പോക്സോ നിയമം എന്ത്? എന്തിന് എന്ന വിഷയത്തില്‍ കാസര്‍കോട് സബ് ജഡ്ജി ഫിലിപ്പ് തോമസും ബാലാവകാശങ്ങളും മാധ്യമ ധര്‍മ്മവും എന്ന വിഷയത്തില്‍ കാസര്‍കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി ബിജുവും ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇവി സുഗതന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോണ്‍ സി ടി നന്ദിയും പറഞ്ഞു.

Advertisements

2.30ന് നടക്കുന്ന പൊതു സംവാദം ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ മുഖ്യാതിഥിയായി. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാധുരിഎസ് ബോസ് മുഖ്യപ്രഭാഷണം നടത്തി.

കോളമിസ്റ്റും സാമൂഹികപ്രവര്‍ത്തകനുമായ നാരായണന്‍ പേരിയ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, ചൈല്‍ഡ്ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ എം. ഉദയകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍, മാധ്യമപ്രവര്‍ത്തകരായ സണ്ണിജോസഫ്, സുനില്‍ വേപ്പ്, വിനോയ്മാത്യു, പി.സുരേശന്‍, റൂബിന്‍ ജോസഫ്, കെ.വി പത്മേഷ് എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *