KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി) യുടെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. പിടിഎ പ്രസിഡണ്ട് എ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ.വി. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി നബീന ബിജു, എസ്എംസി ചെയർമാൻ പ്രവീൺ കുമാർ എംപിടിഎ പ്രസിഡണ്ട് അസ്മ, ബ്രിജുല ആർ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!