KOYILANDY DIARY

The Perfect News Portal

ഹിന്ദുവായതില്‍ താന്‍ അഭിമാനിക്കുന്നു: ഈദ് ആഘോഷിക്കില്ല യോഗി ആദിത്യനാഥ്

ലഖ്നൗ: ബിജെപിയുടെ ഹിന്ദുത്വ നിലപാടുകളെ ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ വീണ്ടും പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുവായതില്‍ താന്‍ അഭിമാനിക്കുന്നു. അതിനാല്‍ താന്‍ ഈദ് ആഘോഷിക്കില്ലെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്. നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗരഖ്പൂര്‍, ഫൂല്‍പൂര്‍ എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിനെ ഉപയോഗിച്ച്‌ ഹിന്ദുത്വനിലപാടിലൂടെ ബിജെപി വീണ്ടും വോട്ട് പിടിക്കാന്‍ ഒരുങ്ങുന്നത്. ഞാന്‍ ഒരിക്കലും ഒരു സമാജ്വാദി പാര്‍ട്ടികാരനെപ്പോലെയല്ല. ഒരു ഹിന്ദുവായതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഈദ് ആഘോഷിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. എങ്കിലും ഈദ് ആഘോഷങ്ങളില്‍ തന്റെ സര്‍ക്കാര്‍ സമാധാനപരമായി നിലകൊള്ളും എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി യോഗി ആദിത്യനാഥ് വിവാദ പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു പരാമര്‍ശം കൂടി നടത്തിയിരിക്കുന്നത്. ഹോളിയും ജുമായും ഇത്തവണ ഒരു ദിവസം ആണെന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍ വിപുലമായി ഹോളി ആഘോഷിക്കാനാണ് ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നത്. നിറങ്ങളുടെ ആഘോഷമായ ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വരുന്നത്. എന്നാല്‍ വര്‍ഷത്തില്‍ 52 തവണ ജുമ ആഘോഷിക്കാന്‍ സാധിക്കും എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *