KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ ഇന്നലെ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

.

കൊയിലാണ്ടിയില്‍ ഇന്നലെ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കോതമംഗലം പറമ്പില്‍ വീട്ടില്‍ രമേശ് ഗോപാല്‍ (60) (ഹല എക്സ്പ്രസ്, സൗദി) ആണ് മരിച്ചത്. ഇദ്ധേഹത്തിന്‍റെ സ്വന്തം നാട് കോയമ്പത്തൂര്‍ ആണ്. ദീര്‍ഘകാലമായി വിദേശത്തായിരുന്നു ജോലി. സമീപ ദിവസമാണ് ലീവിന് നാട്ടിലെത്തിയത്. ബപ്പന്‍കാട് അണ്ടര്‍പ്പാസിന് തെക്ക് ഭാഗം കട്ടിംഗിനടുത്തായാണ് ഇന്നലെ രാത്രി 9.15ഓടെ അപകടം ഉണ്ടായത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി പോകുന്നതിനിടെ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്നാണ് മനസിലാക്കുന്നത്. അതുവഴി നടന്നുപോകുകയായിരുന്ന നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. 

പോലീസെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്കും, തുടര്‍ന്ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു. മൃതദേഹത്തിനരികില്‍ നിന്ന് കിട്ടിയ പേഴ്സില്‍ നിന്നാണ് ആളെ മനസിലാക്കാന്‍ സാധിച്ചത്. തിരിച്ചറിയുന്നതിന് ബന്ധുക്കളോട് ‌മെഡിക്കല്‍ കോളജിലെത്താന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. പരേതരായ രാജഗോപാലൻ നായരുടെയും (ഐ.ഒ.ബി മാനേജർ), ലക്ഷ്മി ദേവി (പാലക്കാട്) എന്നിവരുടെ മകനാണ്. ഭാര്യ: രമ (ടീച്ചര്‍, സൌദി). മക്കൾ: വാസുദേവ് (എഞ്ചിനീയർ, കോയമ്പത്തൂർ), ദേവിക (MBBS വിദ്യാർത്ഥിനി MMC ഉള്ള്യേരി). സഹോദരങ്ങൾ: വേണുഗോപാലൻ (ഖത്തർ), ആശാലത (ടീച്ചർ, പാലക്കാട്).

Share news