KOYILANDY DIARY.COM

The Perfect News Portal

സൈഡ് നല്‍കിയില്ലെന്ന് ആരോപണം: കോഴിക്കോട് ടാങ്കര്‍ ലോറിയുടെ ടയര്‍ കുത്തിക്കീറി ബൈക്ക് യാത്രികന്‍

.

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ടാങ്കര്‍ ലോറിയുടെ ടയര്‍ കുത്തിക്കീറി ബുള്ളറ്റ് യാത്രികന്‍. സൈഡ് നല്‍കിയില്ലെന്ന കാരണത്തിലാണ് യുവാവിന്റെ പരാക്രമം. പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ടയര്‍ കീറിയത്. സംഭവത്തിന് ശേഷം ഇയാള്‍ കത്തി ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ തൊണ്ടയാട് ബൈപ്പാസിലായിരുന്നു സംഭവം. ഫറോക്ക് ഐഒസിയില്‍ നിന്നും ലോഡുമായി കൂത്തുപറമ്പിലേക്ക് പോകുകയായിരുന്ന ലോറിയുടെ ടയറാണ് കുത്തിക്കീറിയത്.

 

ബുള്ളറ്റിലെത്തിയ പ്രതി ടാങ്കറിന് കുറുകെ വാഹനം നിര്‍ത്തിയശേഷം, ഡ്രൈവറെ അസഭ്യം പറയാന്‍ ആരംഭിച്ചു. നിരവധി തവണ ഹോണടിച്ചിട്ടും സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യം. തുടര്‍ന്ന് ടാങ്കര്‍ ഡ്രൈവര്‍ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ കയ്യിലുള്ള കത്തി ഉപയോഗിച്ച് ടാങ്കറിന്റെ ടയര്‍ കുത്തിക്കീറുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് ഐഒസിയില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.

Share news
error: Content is protected !!