KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

.
കോഴിക്കോട്: താമരശ്ശേരിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. താമരശ്ശേരി അണ്ടോണ പുൽപ്പറമ്പിൽ പി. പി. നാസർ (58) ആണ് മരിച്ചത്. താമരശ്ശേരി ടൗണിലെ പഴയ ബസ്സ്റ്റാൻ്റിന് മുന്നിലാണ് അപകടം. ബുധനാഴ്ച വൈകുന്നേരം 3:30-നായിരുന്നു അപകടം. ചുങ്കം-താമരശ്ശേരി ടൗൺ ബൈപ്പാസിൽ നിന്ന് ദേശീയ പാതയിലേക്ക് കയറി ബസ്സ്റ്റാൻ്റ് ഭാഗത്തേക്ക് പോകുമ്പോൾ സ്കൂട്ടറിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച ഉച്ചയോടെ അണ്ടോണ ജുമാമസ്ജിദിൽ. ഭാര്യ: മുനീറ. മക്കൾ: യഹുവ, പരേതനായ യഹിയ. സഹോദരങ്ങൾ: മജീദ് സലിം, അഷ്‌റഫ്, ഷറഫുദ്ദീൻ, സൗദ. അപകടത്തിനു ശേഷം നിർത്താതെ പോയ ലോറി താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
Share news
error: Content is protected !!