KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റ് സാനിറ്റെസറും മാസ്കും വിതരണം ചെയ്തു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റ് സാനിറ്റൈസറും മാസ്കും നിർമിച്ച് കൊയിലാണ്ടിയിലുള്ള വിവിധ ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ കെമിസ്ട്രി ലാബിൽ ഡബ്ലൂ എച്ച്.ഒ. സ്റ്റാൻഡേർഡ്  അനുസരിച്ചായിരുന്നു നിർമാണം.
കെമിസ്ട്രി അധ്യാപനും എൻ.എസ്സ് എസ്സ് പ്രോഗ്രാം ഓഫീസറുമായ സി മിഥുൻ മോഹൻ്റെ നേതൃത്വത്തിലാണ് സാനിറ്റൈസർ നിർമിച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി, ഫയർ സ്റ്റേഷൻ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽ സാനിറ്റൈസർ വിതരണം ചെയ്തു. വളണ്ടിയർമാരായ അദിത്ത്, ദേവദത്ത്, അധ്യാപകരായ ജയ് കിഷ് എസ്.ആർ, രോഷ്ന വി.എം. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *