KOYILANDY DIARY

The Perfect News Portal

പൊന്നാനിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ

പൊന്നാനി: സമ്പര്‍ക്കം വഴിയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ പൊന്നാനിയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നുദിവസമായി പ്രദേശത്ത് ആന്‍റിജന്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. എടപ്പാളില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട ഒമ്പതിനായിരം പേരുടെ ആന്‍റിജന്‍ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ പ്രതിദിനം 25 ഓളം പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥീരീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 23ഉം 21 ഉം കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ കൂടുതലും സര്‍ക്കാര്‍ ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *