KOYILANDY DIARY

The Perfect News Portal

പൊങ്കല്‍

ചേരുവകള്‍

പച്ചരി : അരക്കിലോ

ചെറുപരിപ്പ്: 200 ഗ്രാം

Advertisements

നെയ്യ്: 20 ഗ്രാം

അണ്ടിപ്പരിപ്പ്: 20 ഗ്രാം

ജീരകം: 10 ഗ്രാം

ഇഞ്ചി: 10 ഗ്രാം

കുരുമുളക്: 10 ഗ്രാം

കറിവേപ്പില: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

പച്ചരി കുഴഞ്ഞ പരുവത്തില്‍ വേവിക്കുക. പരിപ്പ് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ച്‌ പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് പച്ചരി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അണ്ടിപ്പരിപ്പ്, ജീരകം, ഇഞ്ചി, കുരുമുളക് എന്നിവ നെയ്യില്‍ മൂപ്പിച്ചു ചേര്‍ക്കുക. ഇതിലേക്ക് നെയ്യും കറിവേപ്പിലയും ചേര്‍ത്തിളക്കിയാല്‍ പൊങ്കല്‍.