KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി

പേരാമ്പ്ര: മത്സ്യ മാർക്കറ്റിലെ ഉന്തുവണ്ടി കച്ചവടക്കാരെ ഒഴിപ്പിച്ച പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് വഴിവാണിഭക്കാർ പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. എസ്.ടി.യു. ജില്ലാ പ്രസിഡന്റ് യു. പോക്കർ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സത്യൻ കടിയങ്ങാട്, വി.എൻ. ദിനേശൻ, വി. കെ. പ്രേമൻ, പുതുക്കുടി അബ്ദുറഹ്മാൻ, പി.എം. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. ചന്ദ്രൻ കല്ലൂർ, അശോകൻ, എം.അലി, പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *