KOYILANDY DIARY

The Perfect News Portal

അദ്ധ്യാപക ശില്പശാല സംഘടിപ്പിച്ചു

വടകര : വടകര വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ പരിസ്ഥിതി ക്ളബുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് രൂപരേഖയായി. മഴവെളള സംഭരണത്തിനും കിണർ റീചാർജ്ജിങ്ങിനും പ്രാധാന്യം നല്കും. നാട്ടുമാവുകൾ, പ്ളാവ്, പുളി തുടങ്ങിയ നാടൻ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന യജ്ഞം നാട്ടുമഹോത്സവം എന്ന പേരിൽ ഈ വർഷം നടപ്പാക്കും.

ഈ വർഷത്തെ മഴയാത്ര ജുലൈ രണ്ടാം ശനിയാഴ്ച വയനാട് പേരിയ ആനത്താരയിൽ നിന്ന് ആരംഭിച്ച് പൂതംപാറയിൽ സമാപിക്കും. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകും.സേവിൻെറയും ദേശീയ ഹരിത സേനയുടെയും ആഭിമുഖ്യത്തിൽ നടത്തിയ അദ്ധ്യാപക ശില്പശാലയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

സെൻറ് ആൻറണീസ് ജെ ബി സ്കൂളിൽ നടന്ന ശില്പശാല പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിഇഒ സി ഐ വത്സല അദ്ധ്യക്ഷം വഹിച്ചു. പ്രകൃതിജീവന അക്യൂപങ്ചർ ചികിത്സകളെ ആധാരമാക്കി ഡോ. ഷുഐബ് റിയാലുവും കിണർ റീചാർജ്ജിങ്ങും മഴവെളള സംഭരണവും വിഷയത്തിൽ മണലിൽ മോഹനനും ക്ളാസ്സെടുത്തു.

Advertisements

എൻ.ജി.സി ജില്ലാ കോ-ഓഡിനേറ്റർ ഡോ.എൻ. സിജേഷ് ഊർജസംരക്ഷണ ക്ലാസ് എടുത്തു. എ.ഇ.ഒ മാരായ എ പ്രദീപ്‌കുമാർ, എൻ വേണുഗോപാൽ, സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ,ഷൗക്കത്തലി ഏരോത്ത്,അബ്ദുളള സൽമാൻ, കെ.പ്രസന്നകുമാരി,നിർമ്മല ജോസഫ്, കെ.കവിത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *