KOYILANDY DIARY

The Perfect News Portal

നോ പാർക്കിംങ്ങ് ബോർഡുകൾ സ്ഥാപിക്കുന്നതിൽ വ്യാപാരികൾ പ്രതിഷേധിച്ചു

കൊയിലാണ്ടി: നോ പാർക്കിംങ്ങ് ബോർഡുകൾ സ്ഥാപിക്കുന്നതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. നിലവിലെ ഡ്രയിനേജ് മാറ്റി പുതിയ നടപ്പാത സ്ഥാപിച്ച് ഇരുമ്പ് വേലി സ്ഥാപിച്ചതിനു ശേഷം അവിടങ്ങളിൽ നോ പാർക്കിംങ്ങ് ബോർഡുകൾ സ്ഥാപിക്കുന്നതിൽ വ്യാപാരികൾക്ക് പ്രതിഷേധം. പോലീസും, നഗരസഭയും ചേർന്നാണ് സ്ഥാപിക്കുന്നത്. ഫുട്പാത്ത് സ്ഥാപിച്ചതോടെ ആളുകൾക്ക് കടയിലെക്ക് പ്രവേശിക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുന്ന അസ്ഥയിലാണ്. സ്ഥാപനങ്ങളെ മറച്ച് കൊണ്ടാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

നിലവിലെ മാത്രമല്ല ഫുട്പാത്തിലൂടെ കടകളിലെക്ക് വരാൻ പോലും ഉപഭോക്താക്കൾക്ക് പറ്റാത്ത വിധത്തിലാണ് ഇവ സ്ഥാപിച്ചിട്ടുളലത്. നിലവിലുണ്ടായിരുന്ന ഡ്രയിനേജ് പൂർണ്ണമായും പിഴുത് മാറ്റിയാണ് പുതിയ ടൈൽ ഇട്ട നടപ്പാത നിർമ്മിക്കുകയും ഇരുമ്പ് വേലികൾ സ്ഥാപിക്കുകയും ചെയ്തത്. ഇതൊടെ വാഹനങ്ങളിൽ എത്തി കടയിൽ സാധനം വാങ്ങുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. നടപ്പാത നിർമ്മാണം കഴിഞ്ഞതോടെ കടുത്ത വ്യാപാര മാന്ദ്യവുമാണെന്ന് വ്യാപാരികൾ പറയുന്നു.

കൈവരികളിൽ നോ പാർക്കിംങ്ങ് ബോർഡുകൾ സ്ഥാപിച്ചത്  പല സ്ഥാപനങ്ങളും ബോർഡ് കൊണ്ട് മറയുന്നതായി വ്യാപാരികൾ പരാതിപ്പെട്ടു. നേരത്തെ എൻ.എച്ച് അധികൃതർ ഇതിനു മുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കില്ലന്ന്  ഉറപ്പു നൽകിയിരുന്നതായി വ്യാപാരികൾ പറയുന്നു. ഇനി പരസ്യ ബോർഡുകൾ കൂടി വന്നാൽ  കട അടച്ച് പോകെണ്ട അവസ്ഥയിലാവും. കെ.പി.ശ്രീധരൻ, കെ.എം. രാജീവൻ, ടി.പി. ഇസ്മയിൽ, ഷറഫുദ്ധീൻ, റിയാസ് എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *