KOYILANDY DIARY

The Perfect News Portal

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി അറസ്റ്റില്‍

കോഴിക്കോട്:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ പഞ്ചായത്തംഗം അറസ്റ്റില്‍. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡംഗം കക്കട്ടില്‍ അനീഷാ(38)ണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി അത്തോളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.