KOYILANDY DIARY.COM

The Perfect News Portal

പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം

പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം
കൊയിലാണ്ടി : സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ പന്തലായനിയും കൊയിലാണ്ടി ഫഷറീസ് യു. പി. സ്‌കൂളും ചേര്‍ന്ന് നടത്തിയ പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദിവ്യ ശെല്‍വരാജ് അദ്ധ്യക്ഷതവഹിച്ചു. സര്‍ട്ടിഫിക്ക്റ്റ് വിതരണം എ. ഇ. ഒ. ജവഹര്‍ മനോഹര്‍ നിര്‍വ്വഹിച്ചു. ബി. പി. ഒ. ഉഷ പഴയന വീട്ടില്‍, രാമകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!