KOYILANDY DIARY

The Perfect News Portal

പെട്രോൾ പമ്പുകൾക്കു മുന്നിൽ ഒപ്പുശേഖരണം നടത്തി

ബാലുശ്ശേരി: തൊഴിലില്ലായ്മയ്ക്കും ഇന്ധനവില വർധനയ്ക്കും വാക്സിൻ വിതരണത്തിലെ അപാകത്തിനുമെതിരേ ഡി.വൈ.എഫ്.ഐ. നടത്തുന്ന റിലേ സത്യാഗ്രഹത്തിനു മുന്നോടിയായി ബ്ലോക്കിലെ പെട്രോൾ പമ്പുകൾക്കു മുന്നിൽ ഒപ്പുശേഖരണം നടത്തി. കൂട്ടാലിട പെട്രോൾ പമ്പിനു മുന്നിലെ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുമേഷ് ഉദ്ഘാടനം ചെയ്തു. ആർ.കെ. ഫെബിൻ സ്വാഗതം പറഞ്ഞു. പി.കെ. സനൂപ് അധ്യക്ഷനായി.

ബാലുശ്ശേരി മുക്കിൽ ബ്ലോക്ക് സെക്രട്ടറി ടി.സരുൺ, അറപ്പീടിക ബ്ലോക്ക് പ്രസിഡന്റ് എസ്.എസ്. അതുൽ, തലയാട് ബ്ലോക്ക് ട്രഷറർ കെ. ആർ. ജിതേഷ്, കോക്കല്ലൂരിൽ ബ്ലോക്ക് ജോ. സെക്രട്ടറി അഞ്ജലി കൃഷ്ണൻ, അത്തോളി ബ്ലോക്ക് വൈസ് പ്രസിഡൻറ് സഫ്ദർ ഹാഷ്മി, മുണ്ടോത്ത് ബ്ലോക്ക് കമ്മിറ്റി അംഗം വിജീഷ് ചാലോട്ട്, ഉള്ളിയേരിയിൽ ഷാജു ചെറുകാവിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *