KOYILANDY DIARY

The Perfect News Portal

പൂക്കാട് ടൗണിൽ വാഹനാപകടം: ടാങ്കർ ലോറി സ്വകാര്യ ബസ്സിലിടിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ പൂക്കാട് ടൗണിൽ ഇന്ധനം കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറി സ്വകാര്യ ബസ്സിലിടിച്ചു. ഇന്നു രാവിലെ 10.25 ഓടെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നും പാലക്കേട്ടേക്ക് പാചക ഗ്യാസുമായി പോവുകയായിരുന്ന ടാങ്കർ ലോറി കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അനഘ ബസ്സിലിടിക്കുകയായിരുന്നു. ബസ് പൂക്കാട് ബസ് സ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയിട്ട സമയത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസ്സ് 100 മീറ്റർ ദൂരത്തേക്ക് മുന്നോട്ട് നീങ്ങി പോയി. കൊയിലാണ്ടി പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *