KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാർഷികാഘോഷമായ ആവണിപ്പൂവരണ്ടിന്  കൊടിയേറി. 8, 9, തിയ്യതികളിലായി 26 മണിക്കൂർ നീണ്ടുനിൽക്കുന്ന കലാ സന്ധ്യകൊണ്ട് സമ്പൂർണ്ണമാകും, 800 ൽ പരം കലാകാരൻമാർ വിവിധ പരിപാടികളുമായി അരങ്ങിലെത്തും, തിരുവോണ നാളിൽ പ്രശസ്ത കലാകാരൻ ശിവദാസ് ചേമഞ്ചേരിയാണ് കൊടി ഉയർത്തിയത്. 8 ന് കാലത്ത് 10.30 ന് കഥാകൃത്ത് വി. ആർ. സുധീഷ് ഉൽഘാടനം ചെയ്യും. ജില്ലാ കലക്ടർ യു.വി.ജോസ് മുഖ്യാതിഥിയായിരിക്കും,

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും, 9 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കേരള സംഗീത നാടക അക്കാദമി അംഗം വി. ടി. മുരളി ഉൽഘാടനം ചെയ്യും. ചടങ്ങിൽ പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിക്കും, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തങ്ങൾ, വാദ്യ വൃന്ദ, ഗാനമേള, സംഘഗാനങ്ങൾ, ചിത്ര പ്രദർശനം, കാവ്യ കൈരളി, നാടകം തുടങ്ങിയവ അരങ്ങേറും, നൃത്ത കലാ മികവിന് കുമാരി ജിഷ്ണാ പ്രസാദിന് രാജരത്നം പിള്ള സ്മാരക എന്റൊവ്മെമെന്റ് സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *