KOYILANDY DIARY

The Perfect News Portal

പൂക്കാട്‌ കലാലയം സുകൃതം 2017 കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: മലബാര്‍ സുകുമാരന്‍ഭാഗവതരുടേയും ടി.പി. ദാമോദരന്‍ നായരുടേയും ജന്മദിനാഘോഷമായി പൂക്കാട്‌
കലാലയം നടത്തുന്ന സുകൃതം 2017 ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ദീപം തെളിയിച്ചു.  കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം. നാരായണന്‍, രാജന്‍ നടുവത്തൂര്‍ എന്നിവര്‍ക്ക്  കീര്‍ത്തിമുദ്ര പുരസ്‌കാരം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ സമ്മാനിച്ചു.

സാമൂഹിക പ്രവര്‍ത്തന രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രചോദന മുദ്ര പുരസ്‌കാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍കോട്ട് നല്‍കി. എന്‍.എസ്. ഹരിപ്രിയ, എം. അശ്വജിത്ത്, എം.കെ. ആദിത്യ, അമന്റോഷന്‍, കെ.കെ. മുഹമ്മദ് ആദില്‍, അര്‍ഫിന്‍ ആനന്ദ്, പി.കെ. യദുകൃഷ്ണന്‍, പി. അനിരുദ്ധ് എന്നിവരാണ് പുരസ്‌കാരം നേടിയത്.

പ്രസംഗം, പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനം കെ. രാധാകൃഷ്ണന്‍ നല്‍കി. നൂറ്റിരണ്ട് വയസ്സ് പൂര്‍ത്തിയായ ഗുരുവിനെ കലാലയം പ്രസിഡന്റ് പി.കെ. ശിവദാസ് പൊന്നാടയണിയിച്ചു. കെ.ടി. രാധാകൃഷ്ണന്‍ ടി.പി. ദാമോദരന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. യു.കെ. രാഘവന്‍, ശ്യാംസുന്ദര്‍ എന്നിവര്‍ സംസാരിച്ചു. എഴുത്തും വരയും സര്‍ഗസംഗമം കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. എ. അബൂബക്കര്‍ നേതൃത്വം നല്‍കി. പരിപാടികളുടെ സമാപന സമ്മേളനം ജൂലൈ ഒന്നിന് കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *