KOYILANDY DIARY

The Perfect News Portal

പുസ്തകചര്‍ച്ചയും സാംസ്‌കാരിക സംവാദവും സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേലിയ ബസാറില്‍ പുസ്തകചര്‍ച്ചയും സാംസ്‌കാരിക സംവാദവും സംഘടിപ്പിച്ചു. മുചുകുന്ന് ഭാസ്‌കരന്റെ അകലാപ്പുഴയുടെ അകലങ്ങളില്‍, ബുദ്ധദര്‍ശനം, ഇസ്ലാമിക തത്ത്വചിന്ത എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച. നാസര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്റെ സാംസ്‌കാരിക രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍  സി.വി. ബാലകൃഷ്ണന്‍, പപ്പന്‍ ചേലിയ, സി.പി. കുമാരന്‍, രവി ചിത്രലിപി, അശോകന്‍ കൊണ്ടംവള്ളി, ശിവരാമന്‍ തണ്ടാശ്ശേരി, പ്രശാന്ത് കോഴിക്കോട്, കെ. ഗംഗാധരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *