KOYILANDY DIARY

The Perfect News Portal

പി. റുബീനയെ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്​സണായി ​​ ​തിരഞ്ഞെടുത്തു

ഫറോക്ക്:​ മുസ്ളീംലീഗിലെ ​ പി. റുബീനയെ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്​സണായി ​​ ​തിരഞ്ഞെടുത്തു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.റുബീനയ്ക്ക് 19 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സുധര്‍മ്മയ്ക്ക് 18 വോട്ടും ലഭിച്ചു.

ബി.ജെ.പി.അംഗം പി.സുജിത്ത് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ​ഭരണാധികാരി പി. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ്. വോട്ടിംഗ് രീതിയെ ചൊല്ലി ഇരു മുന്നണികളും തമ്മില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് അരമണിക്കുര്‍ വൈകിയാണ് വോട്ടെടുപ്പ് നടന്നത്. ​

മുസ്ളീംലീഗ് ​ പ്രതിനിധിയായിരുന്ന ​ടി.​സുഹറാബി ചെയര്‍പേഴ്​സണ്‍ ​​ പദവി രാജിവച്ചതിനെ തുടര്‍ന്നാണ് ​തി​രഞ്ഞെടുപ്പ് വേണ്ടിവന്നത്. ​കാണാതായ ​കോണ്‍ഗ്രസ് കൗണ്‍സിലര്‍ മൊയ്തീന്‍കോയയും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയത് യു.ഡി.എഫ് ക്യാമ്പിന് ആശ്വാസമായി. ക്ഷേമകാര്യ സമിതി അംഗമായ റുബീന ക്രമപ്രകാരമല്ല രാജി സമര്‍പ്പിച്ചതെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചതോടെ രേ​ഖാമൂലം രാജി നല്‍കി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.​ 23 ആം വാര്‍ഡ് മുതുവാട്ടുപ്പാറ ഡിവിഷനിലെ കൗണ്‍സിലറാണ് റുബീന.

Advertisements

Leave a Reply

Your email address will not be published. Required fields are marked *