പി. റുബീനയെ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തു
ഫറോക്ക്: മുസ്ളീംലീഗിലെ പി. റുബീനയെ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.റുബീനയ്ക്ക് 19 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സുധര്‍മ്മയ്ക്ക് 18 വോട്ടും ലഭിച്ചു.
ബി.ജെ.പി.അംഗം പി.സുജിത്ത് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഭരണാധികാരി പി. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ്. വോട്ടിംഗ് രീതിയെ ചൊല്ലി ഇരു മുന്നണികളും തമ്മില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് അരമണിക്കുര്‍ വൈകിയാണ് വോട്ടെടുപ്പ് നടന്നത്.
മുസ്ളീംലീഗ് പ്രതിനിധിയായിരുന്ന ടി.സുഹറാബി ചെയര്‍പേഴ്സണ്‍ പദവി രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കാണാതായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മൊയ്തീന്‍കോയയും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയത് യു.ഡി.എഫ് ക്യാമ്പിന് ആശ്വാസമായി. ക്ഷേമകാര്യ സമിതി അംഗമായ റുബീന ക്രമപ്രകാരമല്ല രാജി സമര്‍പ്പിച്ചതെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചതോടെ രേഖാമൂലം രാജി നല്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 23 ആം വാര്‍ഡ് മുതുവാട്ടുപ്പാറ ഡിവിഷനിലെ കൗണ്‍സിലറാണ് റുബീന.