KOYILANDY DIARY

The Perfect News Portal

തിക്കോടി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സീറ്റു നിലനിര്‍ത്തി

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സീറ്റു നിലനിര്‍ത്തി.
എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി സുഭാഷ് രയരോത്തിനെയാണ് യു.ഡി.എഫിലെ നിട്ടോടി രാഘവന്‍ 215 വോട്ടിനു പരാജയപ്പെടുത്തിയത്.

യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ കെ.വി ദാമോദരന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ യു.ഡി.എഫിന് 157 ന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത് . പോളിംഗ് ശതമാനവും മൊത്തം വോട്ടും വര്‍ധിച്ചിട്ടും സി.പി.എമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 22 വോട്ടു കുറഞ്ഞു.

ബി.ജെ.പി.സ്ഥാനാര്‍ഥി ഷൈമ രയരോത്തിന് 143 വോട്ടു ലഭിച്ചു. ബി.ജെ.പിക്ക് 58 വോട്ടു കൂടി.നിലവില്‍ യു.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം.17 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് 12 സീറ്റും എല്‍.ഡി.എഫിന് 4 സീറ്റുമാണുള്ളത്. ഒരംഗം വിമതനുമാണ്. വിജയത്തെ തുടര്‍ന്ന് യു.ഡി.എഫ്.ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *