KOYILANDY DIARY

The Perfect News Portal

പി. ടി. ഷിജിൻ ലാലിനെ ആദരിച്ചു

കൊയിലാണ്ടി: പി. ടി. ഷിജിൻ ലാലിനെ ആദരിച്ചു. കാലവർഷത്തിന്റെ കുത്തൊഴുക്കിൽ കഴിഞ്ഞ ദിവസം ആവള പാണ്ടിയിലെ കാരയിൽ നടയിൽ ഒഴുക്കിൽപ്പെട്ട പ്രിയപ്പെട്ട സുഹൃത്ത് ശ്രീകുമാറിനെ ഫയർഫോഴ്സും മറ്റും മണിക്കുറുകളായി നടത്തിയ തെരച്ചിലിൽ കാണാതെ നിന്നപ്പോൾ കുത്തൊഴുക്കിനെ വകവെയ്ക്കാതെ വെളളത്തിൽ മുങ്ങിയ ശ്രീകുമാറിനെ കരക്കെത്തിച്ച് നാടിൻ്റെ ആദരം ഏറ്റുവാങ്ങിയ പി.ടി. ഷിജിൻ ലാലിനെ ബിജെപി പ്രവർത്തകർ ആദരിച്ചു. ആവളയിൽ നടന്ന ചടങ്ങിൽ കർഷക മോർച്ച സംസ്ഥാന സെക്രട്രി കെ.കെ രജീഷ് പൊന്നാടയണിയിച്ച് ആദരിച്ചു.  ബി ജെ പി ചെറുവണ്ണൂർ പഞ്ചായത്ത് ജനറൽ സെക്രട്രി ടി.കെ. രജീഷ്. ബൂത്ത് പ്രസിഡണ്ടുമാരായ പി.ടി. അരുൺ കൃഷ്ണ. കെ.പി. നിഥിൻ ലാൽ, ശ്രിജിത്ത് താവന, നേതാക്കളായ ബാബു മരുതിയാട്ട്, സനു ലാൽ ആഞ്ജനേയ, രജീഷ് ചെറിയാണ്ടി, സനൽ ആവള, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *