KOYILANDY DIARY

The Perfect News Portal

പിഷാരികാവ് കാളിയാട്ടം: ഉത്സവകമ്മിറ്റി വിളിച്ചു ചേർക്കണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങളെ ഉൾപ്പെടുത്തി ഉത്സവാഘോഷ കമ്മിറ്റി രൂപീകരിക്കണമെന്ന് പിഷാരികാവ് ഭക്തജന സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു. ശിവദാസൻ പനച്ചിക്കുന്ന്, ബാലൻ നായർ പത്താലത്ത്, എ. ശ്രീകുമാരൻ നായർ, ടി.ടി. നാരായണൻ, സുനിൽകുമാർ എടക്കണ്ടി, എൻ. പുഷ്പരാജ്, രാജീവൻ മഠത്തിൽ, എം. ടി. ഷിനിൽ കുമാർ , ദാമോദരൻ കുറ്റിയത്ത്, കെ. കെ. മുരളീധരൻ, വിനയൻ കാഞ്ചന എന്നിവർ സംസാരിച്ചു.