KOYILANDY DIARY

The Perfect News Portal

ഇതര സംസ്ഥാന തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിനു സമീപം തെരുവുനായ ശല്യം. നായയുടെ കടിയേറ്റ് ക്ഷേത്രത്തിലെ വിശ്രമ മന്ദിരത്തിൻ്റെ ജോലിക്കെത്തിയ ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരനും ഇതര സംസ്ഥാന തൊഴിലാളിയുമായ പ്രദിപിനെ (22)കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ടാണ് സംഭവം. രണ്ട് തവണ ഇയാൾക്ക് കടിയേറ്റിട്ടുണ്ട്. ഈ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ക്ഷേത്ര ദർശനത്തിനെത്തുന്നവരെയും നായ കുരച്ചു ഓടിക്കുന്നതായി പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *