KOYILANDY DIARY

The Perfect News Portal

പാലോളി – എടവനക്കണ്ടി കനാൽ റോഡ് തുറന്ന് കൊടുത്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാലോളി മുതൽ എടവനക്കണ്ടി വരെ നീളുന്ന കനാൽ റോഡ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.  വാഹനയാത്ര തന്നെ അസാധ്യമായ നിലയിലായിരുന്ന റോഡാണ് ഇപ്പോൾ ടാറിംഗ് അടക്കം പൂർത്തിയാക്കി നവീകരിച്ചത്.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത കാരോൽ, വാർഡ് അംഗങ്ങളായ പുഷ്പ, സുധ കാവുങ്കൽ, ബാലകൃഷ്ണൻ കിടാവ്, കനാൽ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ് കുമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *