KOYILANDY DIARY

The Perfect News Portal

പാരിസ്ഥിതിക പ്രത്യാഘാതം മനസ്സിലാക്കാതെ നടപ്പിലാക്കുന്ന കെ. റെയിൽ പദ്ധതി

കൊയിലാണ്ടി: പാരിസ്ഥിതിക പ്രത്യാഘാതം മനസ്സിലാക്കാതെ നടപ്പിലാക്കുന്ന കെ. റെയിൽ പദ്ധതി കേരളത്തിന് വരുത്തിവെക്കാൻ പോകുന്നത് വൻ ദുരന്തമായിരിക്കുമെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ് കാട്ടില പീടികയിൽ ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വി കെ. സജീവൻ നയിക്കുന്ന പദയാത്ര ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരത്തെ സി.പി.എം സെക്രട്ടറി അടിച്ചമർത്താൻ ശ്രമിക്കുകയാണ് ഇതിൻ്റെ ഭാഗമായാണ് അപവാദ പ്രചരണം നടത്തുന്നതും, പോലീസിനെ ഉപയോഗിച്ചും അടിച്ചമർത്തുന്നത്. സമരം ചെയ്യുന്നവർ തീവ്രവാദികളാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടിയേരി വ്യക്തമാക്കണം. സർവ്വേ കല്ലുകൾ നാട്ടുന്നത് ജീവൻ കൊടുത്തും പൊരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. എം.ടി. രമേശ്, എം. മോഹനൽ, അഡ്വ. പ്രകാശ് ബാബു, പത്മനാഭൻ, യുവ മോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ, നവ്യ ഹരിദാസ്, ഇ. പ്രശാന്ത്, എൻ. പി. രാധാകൃഷ്ണണൻ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *