KOYILANDY DIARY.COM

The Perfect News Portal

പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്ന് അപ്പുണ്ണിയുടെ മാെഴി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ ചോദ്യംചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്ന് അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. സുനിയോട് സംസാരിച്ചതെല്ലാം ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും അപ്പുണ്ണി പറഞ്ഞു. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ നിന്നാണ് പള്‍സര്‍ സുനിയെ അറിയാമെന്നും ദിലീപിന് വേണ്ടി സുനിയുമായി ഫോണില്‍ സംസാരിച്ചെന്നും അപ്പുണ്ണി സമ്മതിച്ചത്.

ജയിലില്‍നിന്ന് സുനി അയച്ച കത്തിന്റെ കാര്യവും തനിക്ക് അറിയാമായിരുന്നെന്നും അപ്പുണ്ണി സമ്മതിച്ചിട്ടുണ്ട്. ദിലീപിന് സുനിയെ നേരത്തെ അറിയാമായിരുന്നു. സുനി ദിലീപിനെ ഫോണില്‍ വിളിച്ചപ്പോള്‍ താനായിരുന്നു ഫോണ്‍ എടുത്തത്. പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍  സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ്.

നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മട്ടില്‍ സംസാരിക്കാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അപ്പുണ്ണി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!