KOYILANDY DIARY

The Perfect News Portal

പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ബേബിരാജ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കുടുംബത്തോടൊപ്പെം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുട്ടി ബഹളം വച്ചതിനെ തുട‍ര്‍ന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനിടെ യുവാവ് ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പീഡന ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവാവിന്‍റെ അഭിഭാഷകന്‍ സ്രമിച്ചതായും നാടോടി കുടുംബം ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *