KOYILANDY DIARY

The Perfect News Portal

നിരോധിച്ച പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

നാദാപുരം: ബംഗളുരുവില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന നിരോധിച്ച പുകയില ഉല്‍പന്നങ്ങളുമായി ഇരിങ്ങണ്ണൂര്‍ സ്വദേശി വലിയപറമ്പത്ത് വീട്ടില്‍ അന്‍സാറിനെ (32) നാദാപുരം എക്സൈസ് സംഘം അറസ്റ്റു ചെയ്തു. വിതരണത്തിനായി കൊണ്ടുവന്ന നാലായിരം പാക്കറ്റ് ഹാന്‍സ് ആണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളുടെ നാദാപുരം മേഖലയിലെ മൊത്ത വിതരണക്കാരനാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. ബംഗളുരുവില്‍ നിന്ന് ഇയാള്‍ മൊത്തമായി വാങ്ങുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ തീവണ്ടി മാര്‍ഗം വടകരയിലോ തലശ്ശേരിയിലോ എത്തിച്ച്‌ കാര്‍ മാര്‍ഗം നാദാപുരത്തെത്തിക്കും. തുടര്‍ന്ന് ഇവ ടൗണുകളിലെ കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യും.

കാറില്‍ കൊണ്ട് വരുന്ന വഴി പുറമേരിയിലെ ആവശ്യക്കാരായ കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ കെ.ആര്‍.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ റോഡില്‍ വെച്ച്‌ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടയില്‍ പിടിയിലായത്. കാറിനുള്ളില്‍ ബാഗിലും ചാക്കുകളിലും സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ്. എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജി, സിവില്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഷിരാജ്‌, ടി.സനു, കെ.കെ.ജയന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *