KOYILANDY DIARY

The Perfect News Portal

പന്തലായനി വില്ലേജ് ഓഫീസിൽ ഇന്ന് മുതൽ ഉച്ചക്ക്‌ശേഷം ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസർക്ക് ചുമതല

കൊയിലാണ്ടി: കഴിഞ്ഞ കുറേ ദിവസങ്ങളായി വില്ലേജ് ഓഫീസറില്ലാതെ പൊറുതിമുട്ടിയ പന്തലായനി വില്ലേജ് ഓഫീസിൽ ജൂൺ 16 മുതൽ ഉച്ചക്ക് ശേഷം ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസർ ഡ്യൂട്ടിചെയ്യും. രണ്ടാഴ്ചയോളമായി ഓഫീസറില്ലാതെ ദിവസവും നൂറുകണക്കിനാളുകളാണ് വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഓഫീസിൽ കയറിയിറങ്ങുന്നത്.

പന്തലായനി വില്ലേജ് ഓഫീസർ പ്രമോഷൻ ലഭിച്ച് മറ്റൊരിത്തേക്ക് സ്ഥലം മാറി പോകുകയാണുണ്ടായത്. ഓഫീസിലെത്തുന്നവർക്ക് വിയ്യൂർ വില്ലേജിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്നും അവിടെ അപേക്ഷ നൽകിയാല് മതിയെന്നുമായിരുന്നു പന്തലായനി വില്ലേജിൽ നിന്ന് ലഭിച്ച നിർദ്ദേശം. എന്നാൽ അപേക്ഷ നൽകിയാൽ അവിടെ നിന്ന് കാര്യങ്ങൾ നടക്കാൻ ആഴ്ചയിലധികം സമയം എടുക്കുമെന്ന അവസ്ഥയാണ് ഉണ്ടായത്.

സംഭവം വിവാദമാകുമെന്നറിഞ്ഞോതോടുകൂടിയാണ് റവന്യൂ വകുപ്പ് അടിയന്തരമായി ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസർക്ക് ദിവസവും ഉച്ചക്ക് ശേഷം ചുമതല നൽകിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *