KOYILANDY DIARY

The Perfect News Portal

പന്തലായനിസൗത്ത്‌ റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം  ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ പന്തലായനി സൗത്ത്‌ റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രദേശത്ത് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.  അസോസിയേഷൻ പരിധിയിലുള്ള നൂറോളം വീടുകളിലാണ് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് നൽകിയത്. അസോസിയേഷനിലെ മുതിർന്ന അംഗം തെക്കയിൽ ഗോപാലൻ കുട്ടിക്ക് ആദ്യ കിറ്റ് നൽകി പ്രസിഡണ്ട് കെ. രാജചന്ദ്രൻ വിരണോദ്ഘാടനം നിർവ്വഹിച്ചു. പച്ചരി, പഞ്ചസാര, ചായപ്പൊടി ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് സൌജന്യമായി വിതരണം ചെയ്തത്.

സെക്രട്ടറി, അഭിലാഷ് സോപാനം, ട്രഷറർ ആർ.കെ. രാജീവൻ, സഹഭാരവാഹികളായ പത്മനാഭൻ പവിന, ഷീബ മീത്തലെ വീട്ടിൽ, സജിത സദാനന്ദൻ, മധുസൂദനൻ സി.വി, കെ. ഭാർഗ്ഗവൻ തുടങ്ങിയവർ നേതൃത്വം നൽകി.  കഴിഞ്ഞ ദിവസം പ്രദേശത്തെ മുഴുവൻ വീടുകളിലും ജീവകാരുണ്യ പ്രവർത്തകൻ ഷിബുലാൽ പുൽപ്പറമ്പിലിൻ്റെ സഹായത്തോടെ റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ സൌജന്യമായി വിതരണം ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *