KOYILANDY DIARY

The Perfect News Portal

പത്ത് കിലോയിലധികം കഞ്ചാവുമായി ഒരാൾ പിടിയിൽ

കുന്ദമംഗലം: പത്ത് കിലോയിലധികം കഞ്ചാവുമായി മടവൂര്‍ ആരാമ്പ്രം പുള്ളിക്കോത്ത് മാഞ്ഞോറമ്മല്‍ ഇസ്‌മയിലിനെ (56) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഡാന്‍സാഫ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 5 ലക്ഷം രൂപയോളം വില വരും.

കുന്ദമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍ക്കുന്നത് ഇസ്‌മായിലാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പതിവ് പട്രോളിംഗിനിടെ ആരാമ്ബ്രത്ത് വെച്ച്‌ പൊലീസിനെ കണ്ട് വെട്ടിച്ച്‌ പോകാന്‍ ശ്രമിച്ച ഇസ്‌മായിലിനെ സാഹസികമായി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ 8 കിലോയിലധികം കഞ്ചാവ് ഇയാളുടെ വാടക വീട്ടില്‍ നിന്നും കണ്ടെടുത്തു.

കുന്ദമംഗലം സബ് ഇന്‍സ്പെക്ടര്‍ ടി.എസ്.ശ്രീജിത്ത്, എ.എസ്.ഐ മാരായ അബ്ദുള്‍ മുനീര്‍, കെ.പി. ബിനേഷ് കുമാര്‍, സി.പി.ഒ ജി.എസ് മിഥുന്‍, ഡന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ , ജോമോന്‍ കെ.എ, നവീന്‍.എന്‍, സോജി പി, രതീഷ് എം കെ, രജിത്ത് ചന്ദ്രന്‍, ജിനേഷ്.എം, സുമേഷ് എ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *