KOYILANDY DIARY

The Perfect News Portal

പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ടകാര്‍ കത്തി സ്ത്രീയും പുരുഷനും വെന്തുമരിച്ചു

ചിറ്റാര്‍: പത്തനംതിട്ട നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ടകാര്‍ കത്തി സ്ത്രീയും പുരുഷനും വെന്തുമരിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീയുടെ ശരീരം പൂര്‍ണമായും പുരുഷന്റെ ശരീരം ഭാഗികമായി കത്തിക്കരിഞ്ഞനിലയിലുമാണ്.

ചൊവ്വാഴ്ച രാത്രി 10.30 ഓടെ വിജനമായ പാര്‍ക്കിങ് ഗ്രൌണ്ടില്‍ കാര്‍ കത്തുന്നത് കണ്ട സമീപവാസികളാണ് വിവരം പമ്പ പൊലീസില്‍ അറിയിച്ചത്. കെഎല്‍ 2 ഡബ്ള്യു 4130 നമ്പര്‍ കാറാണ് കത്തിയത്. കരുനാഗപ്പള്ളി തെക്കുംഭാഗം പൂഴിവിള ഈസ്റ്റ് ചേരിത്തുണ്ടിയില്‍ ശുഭയുടെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് പമ്പ പൊലീസ് പറഞ്ഞു. കാറിന് സമീപത്തുനിന്ന് പുരുഷന്റെയും സ്ത്രീയുടെയും ചെരുപ്പ്, ബാഗ്, കമ്മല്‍, തെക്കന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാര്‍ഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *