KOYILANDY DIARY

The Perfect News Portal

പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചുനൽകി വിദ്യാർത്ഥി മാതൃകയായി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ  ഒന്നാം ക്ലാസ്സ് ലീഡർ ഇൻഷിറ ഷെറിന്റെ പിതാവായ കാട്ടിൽ ഇസ്മയിലിന്റെ യാത്രക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും, പണവുമടങ്ങിയ പേഴ്‌സും കിഴൂർ സ്കൂളിനടുത്ത്  വെച്ച് കളഞ്ഞ് കിട്ടുകയും, സുരക്ഷിതമായി ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്ത  കീഴരിയൂർ സ്വദേശിനിയായ ആതിരയെ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ JRC നന്മ- നല്ലപാഠം ക്ലബ്ബ് ആഭിമുഖ്യത്തിൽ ആദരിച്ചു.

സ്കൂൾ ലീഡർ ദിയലിനീഷ് പൊന്നാടയണിയിച്ചു. വാർഡ് മെമ്പർ വി.വി.സുരേഷ് ഉപഹാര സമർപ്പണം നടത്തി. പി.ടി.എ. പ്രസിഡന്റ് എൻ. ശ്രിഷ്ന അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, മുൻ പ്രധാനാധ്യാപകരായ വീക്കുറ്റിയിൽ രവി, കെ. വിജയരാഘവൻ, നേഴ്സറി പി.ടി.എ. പ്രസിഡന്റ് ബിനിശ്രീ, പി. എസ്. ശ്രീല, കെ.സുജില എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *