ന്യൂയോര്‍ക്കിലെ ബ്രോക്സ് ആശുപത്രിയില്‍ വെടിവെയ്പ്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോക്സ് ആശുപത്രിയിലുണ്ടായ വെടിവയ്പ്പില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതേ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഡോക്ടര്‍ ഹെന്‍ട്രി ബെല്ലോയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഹെന്‍ട്രിയും സ്വയം വെടിവെച്ച് മരിച്ചു. വെള്ളിയാഴ്ചയാണ് വെടിവയ്പ്പുണ്ടായത്.
തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളാണ് അക്രമത്തിലേക്കു നയിച്ചതെന്നും ഭീകരബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. ആരോപണങ്ങളെ തുടര്‍ന്ന് ഹെന്‍ട്രിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.