KOYILANDY DIARY

The Perfect News Portal

നോട്ട് അസാധുവാക്കലിനെക്കുറിച്ച് പറയാന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് അധികാരമുണ്ടെന്ന് കെ എല്‍ മോഹനവര്‍മ

കൊച്ചി > നോട്ട് അസാധുവാക്കലിനെക്കുറിച്ച് പറയാന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പൂര്‍ണമായ അധികാരമുണ്ടെന്ന് എഴുത്തുകാരനായ കെ എല്‍ മോഹനവര്‍മ. എം ടി സാമ്പത്തിക വിദഗ്ധനല്ലെന്നും സേതുവും മോഹനവര്‍മയും പ്രതികരിച്ചാല്‍ ഉചിതമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തെ കുറിച്ചല്ല വ്യക്തിയെകുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇത്തരം അഭിപ്രായം പറയുമ്പോള്‍ നേതാക്കള്‍ മിതത്വം പാലിക്കണം. നോട്ട് അസാധുവാക്കിയത് സാധാരണക്കാരനെയും പണക്കാരനെയും ബാധിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രാഗത്ഭ്യമുള്ളവരെ അഭിപ്രായം പറയാവൂ എന്ന് പറയുന്നത് തെറ്റാണ്. അത് എങ്ങിനെയാണ് ബാധിച്ചിട്ടുള്ളതെന്ന് സാമൂഹ്യബോധമുള്ള ആര്‍ക്കും പറയാം.

സാമ്പത്തിക പരിഷ്കാരത്തിന്റെ വിജയ പരാജയങ്ങള്‍ കാലം തെളിയിക്കേണ്ടതാണ്. നോട്ട് അസാധുവാക്കല്‍ സാമൂഹ്യ പ്രശ്നമാണ്. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാനും അഭിപ്രായം പറയാനുമുള്ള ശേഷി എം ടിക്കുണ്ട്. സാമ്പത്തിക വിദഗ്ധര്‍ മാത്രം അഭിപ്രായം പറയണം എന്നുപറയുന്നവര്‍ ഒന്നോര്‍ക്കണം. ബംഗാളികളായ നോബെല്‍ ജേതാക്കളായ അമര്‍ത്യാ സെന്നിന്റെയും മുഹമ്മദ് യൂനസിന്റെയും സാമ്പത്തിക ശാസ്ത്രങ്ങളില്‍ വ്യത്യാസമുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *