KOYILANDY DIARY

The Perfect News Portal

നെൽവയലും തണ്ണീർത്തടങ്ങളും മണ്ണിട്ടുനികത്തുന്നതിനെതിരെ പ്രതിഷേധം

അരിക്കുളം: കുരുടിവീട് മൂക്കിൽ നെൽവയലും തണ്ണീർത്തടങ്ങളും മണ്ണിട്ടുനികത്താനുളള ശ്രമത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.കെ.ഡി.എഫ് അരിക്കുളം മണ്ഡലം കമ്മിറ്റി അറിയിച്ചു. കുരുടിവീട് ഭാഗങ്ങളിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്താൻ സ്വകാര്യവ്യക്തികൾ ശ്രമിക്കുകയാണ്. ഇതിനെതിരേ വില്ലേജ് ഓഫീസിലും കൃഷി ഓഫിസിലും പരാതി നൽകിയിട്ടും ഒരുനടപടിയും എടുക്കുന്നില്ല.

രാത്രിയിലാണ് തണ്ണീർത്തടങ്ങൾ നികത്തുന്നത്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.കെ.ഡി.എഫ് അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് റിയാസ് ഊട്ടേരി അധ്യക്ഷത വഹിച്ചു. പപ്പൻ പുതിയടത്ത്, കുഞിരാമൻ കുററിപുറത്ത്, ചിത്തിര രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *