KOYILANDY DIARY

The Perfect News Portal

നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി

നെടുമ്പാശേരി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശേരിയില്‍ നിന്നുള്ള നിരവധി വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. സൗദി എയര്‍ലൈന്‍സിന്റെ മുഴുവന്‍ വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവച്ചു.

കുവൈത്ത് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, ജസീറ വിമാന കമ്ബനികളും ഏതാനും സര്‍വീസുകള്‍ നിര്‍ത്തി. എയര്‍ ഏഷ്യ ക്വാലാംലംപൂരിലേക്ക് രണ്ട് സര്‍വീസുകളുണ്ടായിരുന്നത് ഒന്നാക്കി. സില്‍ക്ക് എയറും സിംഗപ്പൂരിലേക്ക് രണ്ടെണ്ണമുണ്ടായിരുന്നത് ഒന്നാക്കി. യാത്രക്കാരുടെ എണ്ണം കുറയുമ്പോള്‍ മറ്റ് ചില വിമാന കമ്പനികളും സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *