KOYILANDY DIARY

The Perfect News Portal

നീറ്റ് എക്സാമിന് മികച്ച സംവിധാനമൊരുക്കി കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂൾ

കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാo (നീറ്റ്) ന് മികച്ച സൗകര്യമൊരുക്കി മർകസ് പബ്ലിക് സ്കൂൾ മാതൃകയായി രണ്ട് ഐസ്വലേഷൻ പരീക്ഷാ ഹാൾ ഉൾപ്പെടെ ഇരുപത്തി രണ്ട് ഹാളാണ് പരീക്ഷക്ക് ഒരുക്കിയത്ര ജിസ്റ്റർ ചെയ്ത 240ൽ 233 വിദ്യാർത്ഥികൾ പങ്കെടുത്തു. കോവിഡ് പോസറ്റീവായവർക്ക് പ്രത്യേക സംവിധാനമൊരുക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കാലത്ത് പതിനൊന്ന് മുതൽ വിദ്യാർത്ഥികൾ പരീക്ഷാ സെൻ്ററിൽ എത്തിച്ചേർന്നു. പ്രതികൂല കാലാവസ്ഥയിലും മികച്ച സംവിധാനമൊരുക്കിയതിന് മർക്കസ് പബ്ലിക് സ്കൂളിനെ രക്ഷിതാക്കളും ഡിപ്പാർട്ട് മെൻ്റിൻ്റും അഭിനന്ദിച്ചു.

സെൻട്രൽ സൂപ്രണ്ട് അബ്ദുൽ മജീദ് ഇർഫാനി, ഡെപ്യൂട്ടി സൂപ്രണ്ട് സി.കെ അബ്ദുന്നാസർ, അബ്ദുൽ കരീം നിസാമി, ശരീഫ് കെ.എം എന്നിവർ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നൽകി. ക്രമസമാധാന നിയന്ത്രണത്തിന് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് എൻ സുനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ദിലീപ്, ശ്രീജേഷ്, പിങ്ക് പോലീസ് എസ്.ഐ സുധാരത്നം എന്നിവർ നേതൃത്വം നൽകി.


Leave a Reply

Your email address will not be published. Required fields are marked *