KOYILANDY DIARY

The Perfect News Portal

നിർദ്ധനരായ ഓട്ടോ തൊഴിലാളികൾക്ക് RTO ഓണകിറ്റ് നൽകി

കൊയിലാണ്ടി: കോവിഡ് മാനദണ്ഡങ്ങൾ മൂലം ദുരിതത്തിലായ ഓട്ടോറിക്ഷ  ഡ്രൈവർമാരിൽ പാവപ്പെട്ട തൊഴിലാളികൾക്ക് കൊയിലാണ്ടി ജോയൻ്റ് ആർ.ടി.ഒ. ഓഫീസ് ജീവനക്കാർ ഓണക്കിറ്റുകൾ നൽകി. ജോയിൻ്റ് ആർ.ടി.ഒ. പി. രാജേഷ് വിതരണം ഉദ്ഘാടനം ചെയ്തു. എം.വി.ഐ. പി. സനൽകുമാർ, എ.എം.വി.ഐ. കെ. എം. ധനേഷ്, യൂണിയൻ നേതാക്കളായ എ. സോമശേഖരൻ (സി.ഐ.ടി.യു) എന്നിവർ സംസാരിച്ചു.

വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർ ദിവസങ്ങളിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഡ്രൈവറുടെ പിറകിൽ കാബിൻ അടിച്ച് പാർട്ടീഷൻ ചെയ്യാത്ത ഓട്ടോറിക്ഷകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *