KOYILANDY DIARY

The Perfect News Portal

നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി തട്ടുകട തകർന്നു

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം പതിനേഴാം മൈലിൽ നിയന്ത്രണം വിട്ട കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തിക്കോടി സ്വദേശി സുരേഷ് ബാബുവിൻ്റെ കാറാണ് ഹൈവേയിൽ നിന്ന് നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കട പൂർണമായും തകർന്നു.

തട്ടുകട നടത്തുന്ന വലിയ വയൽക്കുനി ശാന്ത നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിലുള്ളവർക്കും പരിക്കൊന്നുമില്ല. ദിവസവും വൈകീട്ട് ഒട്ടേറെപ്പേർ ചായകുടിക്കാൻ തട്ടുകടയിൽ എത്താറുണ്ട്. ആളുകൾ ഇല്ലാത്ത സമയത്താണ് അപകടമുണ്ടായത്. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *