KOYILANDY DIARY

The Perfect News Portal

കാപ്പാട് ബീച്ചിലെ പ്രവേശന ഫീസിനെതിരെ പ്രതിഷേധം

കൊയിലാണ്ടി: കാപ്പാട് ബീച്ചിലെ പ്രവേശന ഫീസിനെതിരെ പ്രതിഷേധം. കാപ്പാട് തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം കാപ്പാടിൻ്റെ വികസനത്തെ എതിർക്കുന്നതിനല്ല. കടപ്പുറത്തെയും കടലിനെയും നാട്ടുകാരിൽ നിന്നും അന്യമാക്കുന്നതിനെതിരെയാണ്.
പതിനഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പോർച്ചുഗീസ് നാവികനായ  വാസ്കോഡ ഗാമ കപ്പലടിപ്പിച്ചതോടെ ലോകപ്രസിദ്ധമായി തീർന്ന കാപ്പാട് തീരത്തേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക്, കാപ്പാട് കടൽ തീരത്തെ പാർക്കിൽ പ്രവേശിക്കുന്നതിന് ജില്ലാഭരണകൂടത്തിൻ്റെ പിന്തുണയോടെ അന്യായവും നിയമവിരുദ്ധവുമായ പ്രവേശന ഫീസ്‌ ഏർപ്പെടുത്തിയതിലുള്ള അതിശക്തമായ പ്രതിഷേധം അറിയിക്കുന്നു. 

അതിപുരാതന കാലം മുതൽ തന്നെ മൽസ്യബന്ധനത്തിൽ എർപ്പെട്ടും, തങ്ങളുടെ തൊഴിൽ ഉപകരണങ്ങൾ സൂക്ഷിച്ചും, കേടുപാടുകൾ തീർത്തും ജീവിച്ചു പോന്നിരുന്ന കാടലോര നിവാസികളേയും മറ്റ് നാട്ടുകാരേയും ഉത്കണ്ഠാകുലരാക്കിക്കൊണ്ട്, പ്രവേശന ഫീസ് ഏർപ്പെടുത്തുകയും, മൽസ്യബന്ധനത്തിന് തടസ്സമാകുന്ന രീതിയിൽ ചില ടൂറിസം പദ്ധതികൾ അണിയറയിൽ നടക്കുന്നതും അറിയുന്നു.

ബ്ലു ഫ്ലാഗ് സർട്ടിഫിക്കേഷന് അർഹമാകുന്ന പരിസര ശുദ്ധിയും ,മാലിന്യ രഹിതവുമായി നമ്മുടെ കടൽ തീരത്തെ അഭിനന്ദനാർഹമായ രീതിയിൽ കാപ്പാട് കടൽ തീരത്തെ ഇത് വരെ പരിപാലിച്ച ജനതയെ ജില്ലാ ,പ്രദേശിക ഭരണകൂടം ഈ പുതിയ നടപടിയിലൂടെ അപമാനിച്ചിരിക്കയാണ്.
ജനങ്ങൾക്ക് വിനോദോപാതികൾ ഏർപ്പെടുത്താനുള്ള ചുമതല സർക്കാറിനും പ്രാദേശിക, ജില്ലാ ഭരണകൂടത്തിന്റെയും ചുമതലയാണെന്ന്ഓർമ്മപ്പെടുത്തുന്നു.

Advertisements

ഫ്ലു ഫ്ലാഗ് സർട്ടിഫിക്കേഷന്റെ മറവിൽ ഡൽഹി കേന്ദ്രീകരിച്ചുള്ള ചില വളണ്ടറി ഏജൻസികൾ UN ഏജൻസികളിൽ നിന്നും 8 കോടിയോളം രൂപ കാപ്പാട് തീരത്തിന്റെ വികസനത്തിനായി കൈപ്പറ്റിയതായി മനസിലാക്കുന്നു. 

എന്നാൽ  നാമമാത്രമായതും താൽക്കാലികമായി മാത്രം നിലനിൽക്കുന്നതുമായ കണ്ണിൽ പൊടിയിടുന്ന ചില നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്ക് ബാധ്യതയാവുന്നതും, ഇതു വരെ അനുഭവിച്ച സ്വതന്ത്രമായി സഞ്ചരിക്കാനും പ്രവേശിക്കാനുമുള്ള സ്വാതന്ത്ര്യത്തെ നിഷേധിച്ച് ,പലരുടേയും കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന, ജനങ്ങൾക്ക് അർഹതപ്പെട്ട ഇത്തിരി വിനോദം നിഷേധിക്കുന്ന പ്രാകൃത വഞ്ചനയായ  പ്രവേശന ഫീസ് കൊള്ള അവസാനിപ്പിക്കണമെന്നും, അതേസമയം പ്രാദേശിക ടൂറിസത്തെ പ്രോൽസാഹിപ്പിച്ചു കൊണ്ടും, കലാസാംസ്ക്കാരിക പ്രവർത്തനങ്ങളുടെ വേദിയായി കാപ്പാടിന്റെ സാംസ്ക്കാരിക ചരിത്ര പൈതൃകം സംരക്ഷിക്കണമെന്നും ഇതിനാൽ വിനയ പുരസരം അഭ്യർത്ഥിക്കുന്നു.

ജോലി സാധ്യതകളിൽ തദ്ദേശീയർക്ക് മുൻഗണന നൽകാനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
സ്ഥലം എം എൽ എയുമായും ജില്ലാ കളക്ടറുമായും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായും സമിതി ഭാരവാഹികൾ സംസാരിക്കുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം കൂടിയപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചു വീണ്ടും രണ്ടാഴ്ച്ച നിരോധനനിയമം ദീർഘിപ്പിച്ച അതെ കലക്‌ടർ തന്നെ അടുത്ത ദിവസം കാപ്പാട് ബീച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത് ഗുരുതര വീഴ്ച്ചയാണ്.
പാർക്ക് തുറന്ന് കൊടുത്ത 2020നവമ്പർ ഒന്നാം തിയ്യതി തന്നെ അധികാരികളെ പാർക്കിൽ വെച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട് 
ബ്ലൂ ഫ്ലാഗ് പതാക ഉയർത്തൽ ചടങ്ങ് സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ബഹിഷ്‌കരിച്ചു.

ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി നാട്ടുകാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നത് വരെയുള്ള സമരം ഊർജ്ജിതമാക്കാൻ സമിതി തീരുമാനിച്ചിരിക്കുന്നു.
2020 ഡിസമ്പർ 31ന് വൈകീട്ട് 3മണി മുതൽ 6.30 വരെ നാട്ടുകാർ ഒന്നടങ്കം അണിനിരക്കുന്ന  “പ്രതിഷേധ സായാഹ്നംസമര പ്രഖ്യാപനംഇവിടെ നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *