KOYILANDY DIARY

The Perfect News Portal

ആശ്വാസമായി നിപ: രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഫലം നെഗറ്റീവായത്.

പുണെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ച എട്ടുപേരുടെ സാമ്പിളുകളും നെഗറ്റീവായിരുന്നു. എട്ടുപേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. നിപാ ബാധിച്ച്‌ മരിച്ച കുഞ്ഞിൻ്റെ മാതാപിതാക്കളും സമ്പർക്കമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് നമുക്ക് ഈ ഘട്ടത്തിൽ ആശ്വാസകരമാണ്. ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ പരിശോധനാ ഫലവും ഇന്ന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *